മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. സൗമ്യതയും ലാളിത്യവും പാണ്ഡിത്യവും കൊണ്ട്അണികളുടെ മനസിലിടം നേടിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 2009- ല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത്.
മതകാര്യങ്ങളും രാഷ്ട്രീയവും സൗമ്യതയോടെ മുന്നോട്ട് കൊണ്ടുപോയ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ പാർട്ടിക്ക് വഴികാട്ടിയായി. 12 വര്‍ഷക്കാലം കേരളത്തിലെ വലിയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തിരുന്നപ്പോള്‍ ആത്മീയ ലാളിത്യം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ആയിരത്തോളം മഹല്ലുകളുടെ ഖാസിയായി. നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും അനാഥാലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനായി.
കുടുംബത്തിനും അടുപ്പക്കാരും അദ്ദേഹത്തെ ആറ്റപ്പൂ എന്ന പേരില്‍ വിളിച്ചു. കടന്നു പോയ പല നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലും ഹൈദരലി തങ്ങളുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നെന്ന് സഹോദരനും ലീഗ് സംസ്ഥാന അധ്യക്ഷനുമായ സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു. ഹൈദരലി ശിഹാബ് തങ്ങളുെടെ മുഖത്ത് എപ്പോഴുമുണ്ടാകുന്ന ചിരിയും ഇടപെടലുകളും സാധരണക്കാരോടുള്ള അനുകമ്പയും ഇപ്പോഴും പാണക്കാട് കുടുംബാംഗങ്ങളുടെയും അണികളുടെയും മനസുകളില്‍ ജീവിക്കുന്നു,