സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സംസ്ഥാന സർക്കാർ 4263 കോടി രൂപ കൂടി കടമെടുക്കുന്നു

0
157

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ 4263 കോടി രൂപ കൂടി സംസ്ഥാന സർക്കാർ കടമെടുക്കുന്നു. കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. എന്നാൽ വൈദ്യുതി മേഖലയിലെ പരിഷ്‌കാരത്തിന്റെ പേരിൽ 4000 കോടി കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി ലഭിച്ചിരുന്നു. ഇതുകൂടി ഉപയോഗപ്പെടുത്തിയാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്.

സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ട്രഷറിയിലേക്ക് നിരവധി ബില്ലുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബില്ലുകൾ മാറുന്നതിന് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here