123 വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടിൽ ഫെബ്രുവരി

0
171

ഡൽഹി: വേനൽക്കാലം ആരംഭിച്ചതോടെ അനിയന്ത്രിതമായി താപനില ഉയരുന്നതായി കാലാവസ്ഥാ റിപ്പോർട്ട്. 1901ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രാജ്യത്തുടനീളം രേഖപ്പെടുത്തിയിരിക്കുന്നത്. 29.5 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ള താപനില.

ഏറ്റവും ഉയർന്ന താപനിലയാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഇതിനേക്കാൾ ശക്തമായി താപനില വർധിക്കും. മാർച്ച്-മെയ് മാസങ്ങളിൽ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന താപനിലയായിരിക്കും വരും ദിവസങ്ങളിൽ രേഖപ്പെടുത്തുകയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം, ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയുടെ വിവിധ ഭാ​ഗങ്ങളിലും മറ്റിടങ്ങളെ അപേക്ഷിച്ച് ശരാശരി താപനിലയായിരിക്കുമെന്നും പറയുന്നു.

സംസ്ഥാനത്ത് പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. കണ്ണൂർ, തൃശൂർ, പാലക്കാട് എന്നീ മൂന്നു ജില്ലകളിലാണ് താപനില ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. താപനില 40ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഉച്ചസമയത്ത് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. താപനില വർധിച്ചതോടെ എന്തെല്ലാം മുൻകരുതൽ എടുക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കുട്ടികളും ​ഗർഭിണികളും പ്രായമായവരും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഉച്ചസമയത്ത് തുടര്‍ച്ചയായി വെയില്‍ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം, നിര്‍ജ്ജലീകരണം തടയാന്‍ കൂടുതല്‍ വെള്ളം കുടിക്കണം, എന്നീ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ചില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ വളരെ നേരത്തെ സംസ്ഥാനത്ത് ചൂട് കനത്തത് വരള്‍ച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here