അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

0
203

അബൂദബി: അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ യാസിറിന്റെ ബന്ധു ജെസ്നി പ്രകോപിതനായി കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here