ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി കടുവകൾ

0
179

ധാക്ക: ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി ചരിത്രം കുറിച്ച് ബംഗ്ലാദേശ്. മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയാണ് എല്ലാത്തിലും വിജയം നേടി ബംഗ്ലാദേശ് പിടിച്ചടക്കിയത്. ധാക്കയില്‍ നടന്ന മൂന്നാം ടി20യില്‍ 16 റണ്‍സിന് ബംഗ്ലാദേശ് വിജയിച്ചു. ഇതോടെ പരമ്പരയിൽ മുഴുവൻ മത്സരവും ബംഗ്ലാ കടുവകൾ വിജയിച്ചു.

159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ 6 വിക്കറ്റിന് 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 158 റണ്‍സ് നേടിയത്.

ബംഗളകൾക്കു വേണ്ടി ലിറ്റണ്‍ ദാസ് 57 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം 73 റണ്‍സ് നേടി. സഹ ഓപ്പണര്‍ റോണി തലൂക്‌‌ദര്‍ 22 പന്തില്‍ മൂന്ന് ഫോറുകളോടെ 22 നേടി. ഷാന്‍റോ 32 ബോളില്‍ ഒരു ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 47* ഉം നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ 6 പന്തില്‍ 4* ഉം റൺസും നേടി. ലിന്റോയുടെയും റാണിയുടേയും വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്.

ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ ആദ്യ ഓവറിൽ തന്നെ ഗാലറി കയറ്റിയാണ് ബംഗ്ലകൾ ഇംഗ്ളണ്ടിനെതിരെ ആഞ്ഞടിച്ചത്. ഡേവിഡ് മലാൻ 47 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുകളും സഹിതം 53 റൺസ് നേടി. ജോസ് ബട്‌ലർ 31 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പടെ 40 റൺസ് നേടി. മൊയീന്‍ അലി 9 പന്തില്‍ 10 റണ്ണുമായി മടങ്ങി.

6 പന്തില്‍ 4 റണ്‍സെടുത്ത സാം കറൻ കൂടി വീണതോടെ ഇംഗ്ലണ്ടിനെ പതനം പൂർത്തിയായി. അവസാന ഓവറിലെ 27 റണ്‍സ് വിജയലക്ഷ്യം നേടാതെ ചരിത്രത്തിൽ ആദ്യമായി ബംഗ്ലാദേശിനോട് അടിയറവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here