സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; ഇടുക്കി അണക്കെട്ടില്‍ വെള്ളം 47 ശതമാനം മാത്രം, ആറ് വര്‍ഷത്തിനിടെ ആദ്യം

0
159

തൊടുപുഴ ∙ വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. പുറത്തു നിന്നുള്ള വൈദ്യുതിക്ക് കൂടിയ നിരക്ക് നല്‍കേണ്ടതിനാല്‍ രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കില്‍ നിരക്കുവര്‍ധന നേരിടേണ്ടിവരും. ഇടുക്കി അണക്കെട്ടില്‍ 6 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ജലനിരപ്പാണിത്. ഇപ്പോള്‍ 47 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം 70 ശതമാനം വെള്ളമുണ്ടായിരുന്നു.

സംസ്ഥാനത്ത് പലയിടത്തും താപസൂചിക 45 ഡിഗ്രി സെല്‍ഷ്യസ് കടന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. ഈ മാസം 3 ദിവസം ഉപയോഗം 85 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞദിവസം 86.20 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് സര്‍വകാല റെക്കോര്‍ഡ്. രാത്രി 7 മുതല്‍ 11 മണിവരെയാണ് സംസ്ഥാനത്ത് വൈദ്യുതി കൂടുതലായി വേണ്ടി വരുന്നത്. ഡാമുകളില്‍ നിന്നുള്ള ആഭ്യന്തര ഉല്‍പാദനം മാത്രം മതിയാകില്ല. ഡാമുകളില്‍ കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് ജലമാണുള്ളത്.

ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 47 ശതമാനമേ വെള്ളമുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 70 ശതമാനം വെള്ളമുണ്ടായിരുന്നു. 4,284 മെഗാ വാട്ടായിരുന്നു കഴിഞ്ഞദിവസം പീക്ക് സമയത്തെ ആവശ്യം. ഉപയോഗം കൂടിയാല്‍ കൂടിയ വിലയ്ക്കു വൈദ്യുതി അധികമായി വാങ്ങേണ്ടി വരും. ഇങ്ങനെ വില്‍ക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 50 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ വിതരണ കമ്പനികള്‍ക്ക് അനുമതി നല്‍കി. അതുകൊണ്ട് പീക്ക് സമയത്ത് വൈദ്യുതി കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ സര്‍ചാര്‍ജ് രൂപത്തില്‍ ഉപയോക്താക്കളുടെ ചുമലില്‍തന്നെ വരും.

LEAVE A REPLY

Please enter your comment!
Please enter your name here