മരുമകളെ ഫോട്ടോ എടുക്കാനായി സഹായിക്കുന്ന അച്ഛനും അമ്മയും; 10 ലക്ഷം പേര്‍ കണ്ട വീഡിയോ

0
242

പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇവിടെ ചര്‍ച്ചയാകുന്നത്. മരുമകളെ ഫോട്ടോ എടുക്കാനായി സഹായിക്കുന്ന അച്ഛന്‍റെയും അമ്മയുടെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മറാത്തി നടന്‍ ഭൂഷന്‍ പ്രധാനാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

കടല്‍തീരത്ത് ഭര്‍ത്താവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് യുവതി. എന്നാല്‍ യുവതിയുടെ ദുപ്പട്ട കാറ്റില്‍ പാറിക്കളിക്കുന്നതിനാല്‍ ഫോട്ടോ നന്നായി എടുക്കാന്‍ പറ്റുന്നില്ല. ഇതോടെ ഭര്‍ത്താവിന്റെ അമ്മ സഹായത്തിന് എത്തുകയായിരുന്നു. ഭര്‍ത്താവിന്റെ അച്ഛന്‍ ആണ് ചിത്രം പകര്‍ത്തുന്നത്. മരുമകളുടെ ദുപ്പട്ട പിടിച്ചുകൊണ്ട് അമ്മ ഫോട്ടോ എടുക്കാന്‍ സഹായിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

‘ഒരു ഭംഗിയുള്ള ചിത്രം പകര്‍ത്തുന്നതിനായി മരുമകളെ സഹായിക്കുന്ന ഈ മാതാപിതാക്കള്‍ ഹൃദയം നിറയ്ക്കുന്നു’ – എന്ന കുറിപ്പോടെയാണ് ഭൂഷണ്‍ വീഡിയോ പങ്കുവച്ചത്. 10 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. അച്ഛനെയും അമ്മയെയും പ്രശംസിച്ച് കൊണ്ടാണ് പലരും കമന്‍റുകള്‍ ചെയ്തത്.  ഇതുപോലൊരു അച്ഛനേയും അമ്മയേയും കിട്ടാന്‍ ഏതൊരു മരുമകളും ആഗ്രഹിക്കും എന്നാണ് മിക്കയാളുകളുടെയും കമന്‍റ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here