വൈജ്ഞാനിക ഉന്നമനവും സാമൂഹ്യ നന്മയും രാഷ്ട്രീയ അവബോധവുമുള്ള തലമുറയെ വാർത്തെടുക്കാൻ നാം മുന്നിട്ടിറങ്ങണം -അബ്ദുൽ ലത്തീഫ് ഉപ്പള

0
166

ദുബൈ: വൈജ്ഞാനിക ഉന്നമനവും, സാമൂഹ്യ നന്മയും, രാഷ്ട്രീയ അവബോധവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ നാം മുന്നിട്ടിറങ്ങണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗവും വ്യവസായിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് അഭിപ്രായപ്പെട്ടു.

പുതിയ കാലത്ത് നേരിന്റെ രാഷ്ട്രീയവും സാമൂഹ്യ നന്മയും സ്വപ്നം കാണുന്ന തലമുറ വിരളമാണ് അവരവരിലേക്ക് മാത്രം ചുരുങ്ങി പോകുന്ന യുവത്വമാണ് വളർന്ന് വരുന്നത് അത്തരം സാഹചര്യങ്ങളിൽ നിന്നും നവ തലമുറയെ മാറ്റിയെടുക്കാൻ കെ എം സി സി യോടൊപ്പം ചേർന്ന് ഓരോരുത്തരും പ്രയത്നിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച എം പി എൽ മെഗാ ഇവന്റിൽ മുഖ്യ അതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തങ്ങൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായിലെ സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടി യു എ ഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ചു.
ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട വ്യവസായ പ്രമുഖൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റിനെ ചടങ്ങിൽ ആദരിച്ചു.

മാസങ്ങളോളം നീണ്ട് നിന്ന വിവിധ ഇനം കായിക മത്സരങ്ങൾ, സോക്കാർ ലീഗ്, രക്തദാന ക്യാമ്പ്, ഫാമിലി മീറ്റ, കിഡ്സ് എന്റർടൈൻമെന്റ് തുടങ്ങി വിവിധങ്ങളായ പരിപാടികളും മെഗാ ഇവന്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

മത്സര വിജയികൾക്കായുള്ള ട്രോഫി അനാച്ഛാദനം ഇവന്റ് മുഖ്യ സ്പോൺസർ വേൾഡ് കണക്ട് എം ഡി മാരായ അബ്ദുള്ള ബൈദല, ലത്തീഫ് തലശ്ശേരി, ലത്തീഫ് ആരിക്കാടി എന്നവർ നിർവഹിച്ചു.

റമദാൻ റിലീഫ് ഉൽഘാടനം വ്യവസായി അസിസ് അയ്യൂർ നിർവഹിച്ചു. ഹംസ തോട്ടി, ഹനീഫ് ചെർക്കള, അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, അഫ്സൽ മെട്ടമ്മൽ, ഫൈസൽ മുഹ്‌സിൻ, സലാം തട്ടാഞ്ചേരി, അയ്യൂബ് ഉറുമി, ഇബ്‌റാഹിം ബേരികെ, സുബൈർ കുബണൂർ, മുനീർ ബേരികെ, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, ഷംസു മാസ്റ്റർ പാടലടുക്ക, സൈഫുദ്ദിൻ മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു

റസാഖ് ബന്ദിയോട് സ്വാഗതവും ഖാലിദ് മള്ളങ്കൈ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here