ലഹരി വിൽപനക്കേസിൽ നടി പിടിയിൽ; കൂടെ താമസി കാസര്‍ഗോഡ് സ്വദേശി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു

0
282

എറണാകുളം: വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയ നാടക നടി പിടിയില്‍. 56 ഗ്രാം എംഡിഎംഎയുമായി കഴക്കൂട്ടം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്. യുവതിയുടെ കൂടെ താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.

ദമ്പതികളെന്ന വ്യാജേനയാണ് യുവാവും യുവതിയും വീട് വാടകയ്‌ക്കെടുത്തത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള യോദ്ധാവ് സ്‌ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംഗ്ഷനില്‍ പതിവ് പരിശോധനയ്‌ക്കെത്തിയതായിരുന്നു പൊലീസ് സംഘം. എന്നാല്‍ പൊലീസിനെ കണ്ടതോടെ അഞ്ജുവിന്റെ കൂട്ടാളിയായിരുന്ന ഷമീര്‍ ഓടി രക്ഷപ്പെട്ടു. മതില്‍ ചാടിയാണ് ഇയാള്‍ രക്ഷപ്പട്ടത്.

ഇത് കണ്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്ന് ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തുകയും എംഡിഎംഎ കണ്ടെത്തുകയുമായിരുന്നു. ബെംളൂരുവില്‍ നിന്ന് മയക്കുമരുന്ന് നാട്ടിലെത്തിച്ച് വീട്ടില്‍ ശേഖരിച്ച് വെച്ചായിരുന്നു ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. ഷമീറിനെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here