ട്രെയിനിന്റെ അവസാന കോച്ചിന് പിന്നില്‍ X എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനെന്ന് അറിയാമോ?

0
131

ന്യൂഡല്‍ഹി: ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് നമ്മളൊക്കെ കണ്ടിട്ടുണ്ടാവും. എന്നാല്‍ എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്? അതിന് പ്രത്യേകിച്ച് എന്തെങ്കിലും അര്‍ഥമുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അറിയില്ലെങ്കില്‍ സാരമില്ല. ആ X -ന്റെ പിന്നിലെ വസ്തുത എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയില്‍വേ മന്ത്രാലയം.

X എന്ന് രേഖപ്പെടുത്തുന്നത് അത് ട്രെയിനിന്റെ അവസാനത്തെ കോച്ച് ആണെന്ന് സൂചിപ്പിക്കാനാണെന്ന് റെയില്‍വേ മന്ത്രാലയം പങ്കുവെച്ച ട്വീറ്റില്‍ വ്യക്തമാക്കുന്നു. ട്രെയിന്‍ മുഴുവന്‍ കോച്ചുകളുമായാണ് കടന്നുപോയതെന്നും കോച്ചുകളൊന്നും വിട്ടുപോയിട്ടില്ലെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പാക്കാനും ഈ X സഹായിക്കും.

ഇനി അവസാനത്തെ കോച്ചിനു പിന്നില്‍ X എന്ന് രേഖപ്പെടുത്താത്ത ഒരു ട്രെയിന്‍ സ്‌റ്റേഷനിലൂടെ കടന്നുപോവുകയാണെന്ന് കരുതുക. ട്രെയിന്‍ എന്തോ അടിയന്തര സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിന്റെ അവസാനത്തെ കമ്പാര്‍ട്‌മെന്റ് ഇല്ലാതെ മുന്നോട്ടു പോവുകയാണെന്നുമാകും സ്‌റ്റേഷന്‍ മാസ്റ്റര്‍ മനസ്സിലാക്കുക.

സൂക്ഷിച്ചു നോക്കിയാല്‍, X എന്ന് രേഖപ്പെടുത്തിയത് കൂടാതെ എല്‍.വി. (LV) എന്നു കൂടി അവസാനത്തെ കോച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. എല്‍.വി. എന്നാല്‍ ലാസ്റ്റ് വെഹിക്കിള്‍ എന്നാണ് ഉദ്ദേശിക്കുന്നത്. ട്രെയിനിന്റെ മുഴുവന്‍ കോച്ചുകളും ഉണ്ടെന്ന് ഗേറ്റ്‌മെന്‍മാര്‍ക്കും സിഗ്നല്‍മെന്‍മാര്‍ക്കും കാബിന്‍ പേഴ്‌സണല്‍സിനും ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. കോച്ചുകള്‍ ഏതെങ്കിലും വിട്ടുപോയാല്‍ അത് അപകടങ്ങള്‍ക്ക് വഴിവെക്കും. അതിനു വേണ്ടിയാണ് ഈ LV രേഖപ്പെടുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here