സമയപരിധി അവസാനിക്കുന്നു; മാർച്ച് 31ന് മുൻപ് ഇക്കാര്യങ്ങൾ ചെയ്ത് തീർക്കണം

0
267

2022-23 സാമ്പത്തിക വർഷം അവസാനിക്കുന്നു. പുതയ സാമ്പത്തിക വർഷത്തിലേക്ക് കടക്കും മുൻപ് ചെയ്ത് തീർക്കേണ്ട ചില ഇടപാടുകളുണ്ട്. ഇവയുടെയെല്ലാം അവസാന തിയതി മാർച്ച് 31 ആണ്.

ആധാറും -പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി അവസാനിക്കുകയാണ്. മാർച്ച് 31 ആണ് അവസാന തിയതി. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ലിങ്ക്-ആധാർ പാൻ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകിയാൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.

https://eportal.incometax.gov.in/iec/foservices/#/login എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലും ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാം.

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള പണമിടപാടുകൾ സാധിക്കില്ല. 2023 മാർച്ച് 31 ന് ഉള്ളിൽ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്.

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ കാർഡ് നിർബന്ധമാണ്. അതുകൊണ്ട് തന്നെ പാൻ ഇല്ലാതെ ആദായ നികുതി റിട്ടേൺ സാധിക്കില്ല. വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകാൻ സാധിക്കാത്തതിനാൽ പലിശയും പിഴയും പ്രോസിക്യൂഷനും വരെ നേരിടേണ്ടി വരും.

അപ്‌ഡേറ്റഡ് ആദായ നികുതി റിട്ടേൺ

അപ്‌ഡേറ്റഡായ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം മാർച്ച് 31 ആണ്. 2020 സാമ്പത്തിക വർഷത്തിൽ ആദായ നികുതി റിട്ടേണിൽ റിപ്പോർട്ട് ചെയ്യാൻ മറന്ന നികുതിദായകർക്ക് അപ്ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാം.

നികുതി ലാഭിക്കാനുള്ള നടപടിക്രമങ്ങൾ

2022-23 സാമ്പത്തിക വർഷത്തിൽ ആദായ നികുതി വകുപ്പിൽ ഇളവ് ലഭിക്കാനുള്ള നിക്ഷേപങ്ങൾ നടത്തേണ്ട അവസാന തിയതിയും മാർച്ച് 31 ആണ്. 80 സി ആനുകൂല്യം ലഭിക്കുന്ന പിപിഎഫ്, എൻപിഎസ് പോലുള്ള നിക്ഷേപങ്ങളിൽ മാർച്ച് 31ന് മുൻപ് പങ്കാളിയായാൽ മാത്രമേ ഈ സാമ്പത്തിക വർഷത്തെ നികുതി ഇളവ് ബാധകമാകൂ.

വയ വന്ദൻ യോജന

മുതിർന്ന പൗരന്മാർക്കുള്ള വിരമിക്കൽ കാല നിക്ഷേപമായ പ്രധാനമന്ത്രി വയ വന്ദൻ യോജനയിൽ നിക്ഷേപിക്കാനുള്ള അവസാന ദിവസം മാർച്ച് 31 ആണ്. ഈ പദ്ധതി പ്രകാരം നിക്ഷേപകർക്ക് 7.4% നിരക്കിൽ പെൻഷൻ ലഭിക്കും. 10 വർഷമാണ് കാലാവധി.

എസ്ബിഐ പദ്ധതികൾ

എസ്ബിഐയുടെ വി കെയർ നിക്ഷേപ പദ്ധതിയിൽ പങ്കാളിയാകേണ്ട അവസാന തിയതിയും മാർച്ച് 31 ആണ്. ഇതിന് പുറമെ എസ്ബിഐ കലാഷ് പദ്ധതിയും മാർച്ച് 31ന് അവസാനിക്കും. 400 ദിവസത്തെ നിക്ഷേപത്തിന് 7.60 ശതമാനം വരെ പലിശ നൽകുന്നതാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here