പിതാവ് നഷ്ടപ്പെട്ട കുട്ടിയാരാധകന്റെ ആഗ്രഹം സഫലമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; വികാര നിർഭരമായ വീഡിയോയുമായി അൽനസർ

0
173

റിയാദ്: ലോകകപ്പിന് പിന്നാലെ ഫുട്ബാൾ ലോകത്തെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അറേബ്യൻ ലീഗിലേയ്ക്ക് ചേക്കേറിയത്. സൗദി ക്ളബ്ബായ അൽനസറിന്റെ ഭാഗമായതിന് പിന്നാലെ പലതരത്തിലുള്ള വാർത്തകളിൽ താരം ഇടം പിടിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ തന്റെ ആരാധകന്റെ ആഗ്രഹം സഫലീകരിക്കുന്ന ഏറെ വൈകാരികമായ വാർത്തയാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നത്.

തുർക്കി-സിറിയ ഭൂകമ്പത്തിന്റെ ഞെട്ടിപ്പിക്കുന്ന ഓർമകളിൽ നിന്നും ലോകം കരകയറി വരുന്നതേയുള്ളു. അതിനിടയിൽ ഭൂകമ്പം മൂലം തന്റെ പിതാവിനെ നഷ്ടമായ കുട്ടിയാരാധകനെ ക്രിസ്റ്റ്യാനോ വാരിപുണരുന്നതിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വരുന്നത്.

ഭൂകമ്പത്തിൽ തന്റെ പിതാവിനെ നഷ്ടമായ നബീൽ സയീദ് എന്ന പത്ത് വയസുകാരനാണ് വീഡിയോയിൽ ക്രിസ്റ്റ്യാനോയ്ക്കൊപ്പമുള്ളത്. കനത്ത ക്രിസ്റ്റ്യാനോ ആരാധകനായ നബീൽ അൽനസർ ക്ളബ്ബിന്റെ ക്ഷണം സ്വീകരിച്ചാണ് സൗദിയിലെത്തിയത്. ക്ളബ്ബിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരം കാണാനുള്ള അവസരം അൽനസർ നബീലിനായി ഒരുക്കിയിരുന്നു. ഇത് കൂടാതെയാണ് തന്റെ സ്വപ്ന താരത്തെ നേരിട്ട് കാണാനും നബീലിന് സാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here