മഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസിൽ സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാലുവർഷം തടവ്

0
253

കാസർഗോഡ്: കുമ്പളയിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ആക്രമണക്കേസിൽ സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാല് വർഷം തടവ്. കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈറിനാണ് തടവ് ശിക്ഷ. 2016 ല്‍ മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാക്കിന്‍റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുമ്പളയിൽ മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ വിജയാഘോഷത്തിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഒരു ലീഗ് പ്രവർത്തകന് ഗുരുതരമായി പരിക്കേൽക്കുകയും, നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സി.എ സുബൈർ അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. ഇവരിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചു.

ബാക്കിയുള്ള 7 പ്രതികളെയാണ് കാസർകോട് സബ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അന്നത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകനും നിലവിലെ ഏരിയാ സെക്രട്ടറിയുമായ സുബൈറിന് നാലു വർഷവും ബാക്കിയുള്ള പ്രതികൾക്ക് രണ്ടു വർഷവുമാണ് തടവുശിക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here