ഇന്ത്യയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു; രോഗികളില്‍ 235 ശതമാനം വര്‍ദ്ധനവ്; കേരളത്തിലും കുതിച്ച് ഉയര്‍ന്ന് കൊറോണ

0
175

രാജ്യത്ത് കൊറേണ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 235 ശതമാനം വര്‍ദ്ധനവാണ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച്ച മാത്രം 1071 പേരെ കോവിഡ് ബാധിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഞായറാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5915 ആയി.

മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5.3 ലക്ഷം ആയെന്നും മന്ത്രാലയം അറിയിച്ചു. ഇന്നു ഉച്ചയ്ക്ക് 12 വരെ 6350 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതില്‍ 435 പേര്‍ക്ക് ഇന്നാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു മരണവും ഇന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കേരളത്തിലും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 1796 കൊറോണ രോഗികളാണ് കേരളത്തില്‍ ഉള്ളത്. അതിനിടെ, കോവിഡിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ചൈന പുറത്തുവിടണമെന്നു ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഇതു ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്കു ലഭ്യമാക്കണം.

2019 അവസാനം കോവിഡ് ആദ്യം കണ്ടെത്തിയ വുഹാനിലെ ചന്തയില്‍ വില്‍പനയ്ക്കുണ്ടായിരുന്ന റാക്കൂണ്‍ നായയുടെ (ഒരിനം കരടി) ജീനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതു സൂചിപ്പിക്കുന്ന ഡേറ്റ ചൈന ആദ്യം പുറത്തുവിട്ടെങ്കിലും പിന്നീടു നീക്കം ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here