ചേച്ചിയെ തന്നില്ലെങ്കിൽ വേണ്ട, അനുജത്തിയെ തരുമോ? പെണ്ണ് ചോദിക്കാൻ ചെന്ന യുവാവിന്റെ മർദനമേറ്റ് ഗൃഹനാഥൻ ആശുപത്രിയിൽ

0
226

തൊടുപുഴ: പെണ്ണ് ചോദിക്കാൻ ചെന്നിട്ട് പെൺകുട്ടിയുടെ അച്ഛനെ തല്ലിയെന്ന് പരാതി. സംഭവത്തിൽ മണക്കാട് സ്വദേശിയായ 26കാരനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. മണക്കാടുള്ള പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വിവാഹാഭ്യർത്ഥനയുമായി എത്തി. പെൺകുട്ടി വീട്ടിലില്ലാത്തതിനാൽ ബംഗ്ളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ചു തരണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ, വീട്ടുകാർ വിസമ്മതിച്ചു. എങ്കിൽ പെൺകുട്ടിയുടെ അനുജത്തിയെ വിവാഹം കഴിച്ച് നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ വഴക്കായി. ഇതിനിടെ പെൺകുട്ടിയുടെ അച്ഛനെ ഇയാൾ മർദിച്ചുവെന്നാണ് പരാതി. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ യുവാവിന് മർദനമേറ്റെന്ന പരാതിയും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here