വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നതില്‍ വില്ലന്‍ ‘വണ്ട്’; ഷോര്‍ട്ട് സര്‍ക്യൂട്ടും കൂടുന്നു; റിപ്പോര്‍ട്ട്

0
190

വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങളില്‍ വണ്ട് വില്ലനാകുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. ഇന്ധന പൈപ്പ് തുരന്ന് ഇന്ധന ചോര്‍ച്ച വരുത്തുന്നതാണ് അപകടകാരണം. ഓടിക്കോണ്ടേയിരിക്കെയുള്ള വാഹന തീപിടുത്തത്തിന്റെ മുഖ്യകാരണം ഷോര്‍ട് സര്‍ക്യൂട്ടെന്നും കണ്ടെത്തലുണ്ട്.

cnestus-27

ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി കണ്ണൂരിലെ ദമ്പതികള്‍ കൊല്ലപ്പെട്ടത് ഞെട്ടലോടെയാണ് കേരളം കണ്ടത്. ഇത്തരം അപകടങ്ങള്‍ കൂടിയതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. തീപിടിത്തമോ അതിന് സമാനമോ ആയ അപകടങ്ങളില്‍പെട്ട 150 േപര്‍ സര്‍വേയില്‍ പങ്കെടുത്തു. അതില്‍ 11 ഇടങ്ങളില്‍ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടായിരുന്നു. 133 ഇടത്ത് പ്രശ്നമായത് ഇന്ധന ചോര്‍ച്ചയും. ഇന്ധന ചോര്‍ച്ചയ്ക്ക് വഴിവെക്കുന്നതാകട്ടെ ഒരു കുഞ്ഞന്‍ തുരപ്പന്‍ വണ്ടും. നെസ്റ്റസ് മ്യൂട്ടിലാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ വണ്ടുകളെ ആകര്‍ഷിക്കുന്നത് പെട്രോളിലെ എഥനോളാണ്. ഇത് കുടിക്കാനായി റബര്‍ കൊണ്ട് നിര്‍മിച്ച ഇന്ധന പമ്പ് തുരക്കും. അതുവഴി ചോര്‍ച്ചയ്ക്കും തീപിടിത്തത്തിനും കാരണമാകുന്നു. പെട്രോള്‍ വാഹനങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും.

LEAVE A REPLY

Please enter your comment!
Please enter your name here