മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൽ മാത്രം പന്ത്രണ്ട് പേർ, ശമ്പളമായി ചെലവാക്കുന്നത് ലക്ഷങ്ങൾ, കരാർ ഒരു വർഷം കൂടി നീട്ടി

0
163

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ സംഘത്തിന്റെ കരാർ ഒരു വർഷം കൂടി നീട്ടി നൽകാൻ തീരുമാനം. പന്ത്രണ്ടംഗ സംഘമാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിലുള്ളത്. ഇവർക്ക് ശമ്പളയിനത്തിൽ മാത്രം സർക്കാരിന് 6,64,490 രൂപയാണ് ചെലവാകുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക, വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുക എന്നിവ മാത്രമാണ് ഈ സംഘത്തിന്റെ ചുമതല.

സർക്കാരിന്റെ നേട്ടങ്ങൾ പൊതുജനത്തെ അറിയിക്കാൻ പി ആർ ഡി വിഭാഗത്തിൽ നൂറോളം ഉദ്യോഗസ്ഥർ ജോലി ചെയ്യുമ്പോഴാണ് കരാർ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ സംഘം മുഖ്യമന്ത്രിക്കായി പ്രവർത്തിക്കുന്നത്. ഭീമമായ ശമ്പളമാണ് ഇവർക്ക് നൽകുന്നത്. സംഘത്തിലെ തലവന് 75000 രൂപയും, കണ്ടന്റ് മാനേജർക്ക് 70000, സീനിയർ വെബ് അഡ്മിനിസ്‌ട്രേറ്റർക്ക് 65,000 രൂപ എന്നിങ്ങനെയാണ് ശമ്പളഘടന. സംഘത്തിൽ ഏറ്റവും കുറവ് ശമ്പളം 22290 രൂപ കൈപ്പറ്റുന്ന കമ്പ്യൂട്ടർ അസിസ്റ്റൻറിനാണ്.

പിണറായി കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോൾ സോഷ്യൽ മീഡിയാ സംഘത്തിൽ ഒൻപതുപേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് പന്ത്രണ്ടായി വർദ്ധിക്കുകയായിരുന്നു. ആദ്യം ആറുമാസത്തേക്ക് നിയമിച്ച ഇവർക്ക് ഇപ്പോൾ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here