24 കാരറ്റ് സ്വര്‍ണം ചേര്‍ത്ത കാപ്പി കുടിച്ച് ഷെഫ് സുരേഷ് പിള്ള; വീഡിയോ

0
301

കൊച്ചി: പാചകത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് ഷെഫ് സുരേഷ് പിള്ള. അദ്ദേഹത്തിന്റെ പ്രതിഭയും പാചകമികവും അദ്ദേഹത്തെ മലയാളിയുടെ പ്രിയങ്കരനാക്കി മാറ്റി. സാമൂഹിക മാധ്യമങ്ങളിലും സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം പതിവായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പ്രത്യേകതരം കാപ്പി കുടിയ്ക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സ്വര്‍ണം ചുരണ്ടിയിട്ട കാപ്പി കഴിക്കുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ഇങ്ങനെയൊരു സ്പെഷ്യല്‍ കാപ്പിയെ കുറിച്ച് കേട്ടിരിക്കുന്നവര്‍ വളരെ കുറവാണ്. പലര്‍ക്കും ഇത്തരത്തില്‍ ഒരു കാപ്പിയുണ്ടെന്നുള്ളത് പുത്തന്‍ കാര്യമായിരിക്കും. അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ വച്ചാണ് ഷെഫ് ഈ പ്രത്യേക കാപ്പി കഴിച്ചിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണമാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here