സ്വവർ​ഗവിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം; ഭാര്യാഭർതൃ സങ്കൽപവുമായി ചേർന്നുപോകില്ല

0
180

ദില്ലി: സ്വവർ​ഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർ​ഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധം. ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ല.  കേന്ദ്രം സമാനമായ നിലപാട് നേരത്തെയും വ്യക്തമാക്കിയിരുന്നു. ദില്ലി ഹൈക്കോടതിയിൽ വന്ന ഒരു കൂട്ടം ഹർജികളിൽ അന്നും കേന്ദ്രം സമാനമായ നിലപാടാണ് എടുത്തത്. അടുത്തയാഴ്ച സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരി​ഗണിക്കുന്നുണ്ട്. ആ ഹർജിയിൽ കേന്ദ്രം സമാനമായ നിലപാട് അറിയിച്ചിരിക്കുന്നു എന്നാണ് അറിവ്.

ഭാര്യാ ഭർ‌തൃ സങ്കൽപവുമായി ചേർന്നു പോകുന്ന ഒന്നല്ല ഇത്. മാത്രമല്ല ഇന്ത്യയിലെ നിലവിലെ പാരമ്പര്യവുമായി, ഭാരതസംസ്കാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ സ്വവർ​ഗ വിവാഹത്തെ അം​ഗീകരിക്കാൻ കഴിയില്ല എന്നാണ് കേന്ദ്രസർക്കാർ  വ്യക്തമാക്കുന്നത്. സ്വവർ​ഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് കൊണ്ട് ഇതിന് നിയമപരമായി സാധ്യതയില്ല എന്നും കേന്ദ്രം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here