‘ഭാരത ബന്ദ് പ്രഖ്യാപിക്കണം, രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം’: റിജിൽ മാക്കുറ്റിക്കെതിരെ കേസ്

0
249

കണ്ണൂർ∙ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബി.ആർ.രാജേഷ് നൽകിയ പരാതിയില്‍ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. പൊതുസമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ റിജിൽ മാക്കുറ്റി സമൂഹമാധ്യമത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പോസ്റ്റിട്ടുവെന്ന് എഫ്ഐആറിൽ പറയുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് എതിരെയായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ‘‘ഇതൊരു അന്തിമ പോരാട്ടമാണ്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. ഇതിനപ്പുറം മറ്റെന്തു വരാൻ. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം. ക്വിറ്റ് മോദി’’ എന്നായിരുന്നു പോസ്റ്റിൽ കുറിച്ചിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here