ധ്രുവദീപ്തിയില്‍ തിളങ്ങി കാനഡയും യുഎസും; അതിശയ കാഴ്ചകള്‍ !

0
191

കാശത്ത് രാത്രിയില്‍ അതിശയകരമായ തരത്തില്‍ പച്ചയും പിങ്കും നിറത്തില്‍ ധ്രുവദീപ്തി കാണാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. അതിമനോഹരമായ ആ അപൂര്‍വ്വ കാഴ്ച കഴിഞ്ഞ ദിവസം കാനഡയിലും യുഎസിലും ദൃശ്യമായി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടന് മുകളില്‍ ഇത്തരത്തില്‍ തിളങ്ങിയ ധ്രുവദീപ്തി തന്‍റെ വിമാനത്തിലെ ഇരുവശത്തെയും യാത്രക്കാര്‍ക്ക് കാണാനായി വിമാനം 360 ഡിഗ്രിയില്‍ പറത്തിയ ഒരു വൈമാനികന്‍റെ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസിലും കാനഡയിലും ധ്രുവദീപ്തി ദൃശ്യമായത്തിന്‍റെ വാര്‍ത്തയും ചിത്രങ്ങളും പുറത്ത് വന്നത്.

ഈ പ്രദേശങ്ങളില്‍ ധ്രുവദീപ്തി ദൃശ്യമായതിന് പിന്നാലെ ഇവിടെ നിന്നുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഇതിന്‍റെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. വിമാനത്തിൽ നിന്നുള്ള ധ്രുവദീപ്തിയുടെ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ഒരു ഉപയോക്താവ് എഴുതി, LA-ൽ നിന്ന് PHX-ലേക്കുള്ള വിമാനത്തിൽ ധ്രുവദീപ്തി കാണുകയെന്നത് ഭ്രാന്താണ്. അത് ഇതുവരെ തെക്കായിരുന്നു. ഇന്ന് രാത്രി അത് വന്യമായിരുന്നുവെന്ന്. ഇന്നലെ രാത്രി ഗംഭീരമായിരുന്നില്ല! അറോറ ബൊറിയാലിസ് അവിസ്മരണീയമായ ഒരു പ്രദർശനം നടത്തി. മിനസോട്ടയുടെ വടക്കൻ തീരത്തുള്ള ഹാലോ റോക്കിൽ നിന്നുള്ള മൂന്ന് ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്. ഒരു അറോറയിൽ ഈ ചുവപ്പ് ഞാൻ മുമ്പ് കണ്ടിട്ടില്ല… സാധാരണ പച്ചയ്‌ക്കൊപ്പം നിരവധി നിറങ്ങളാണ് ഉണ്ടാകാറെന്ന് മറ്റൊരാള്‍ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് കുറിച്ചു.

കാനഡയുടെ ചില ഭാഗങ്ങളിൽ ഉത്തരധ്രുവ ദീപ്‌തി പച്ചയും ചുവപ്പും കലര്‍ന്ന നിറങ്ങളില്‍ ആകാശത്ത് മിന്നിമറഞ്ഞു. സിയാറ്റിലിലെ നാഷണൽ വെതർ സർവീസും നോർത്തേൺ ലൈറ്റ്സിന്‍റെ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. അത്തരം നിറങ്ങൾ വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. ട്വിറ്ററില്‍ ധ്രുവദീപ്തിയുടെ ചിത്രങ്ങള്‍ നിറഞ്ഞതിന് പിന്നാലെ ഇനി ധ്രുവദീപ്തി കാണാന്‍ യാത്ര ചെയ്യേണ്ടതില്ലെന്ന് ചിലര്‍ തമാശ പറഞ്ഞു. ധ്രുവദീപ്തിക്ക് പിന്നാലെ വടക്കേ അമേരിക്കയുടെ വലിയൊരു ഭാഗത്ത് രാത്രിയിലും പ്രകാശമാനമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here