ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടം നിലയ്ക്കലിന് സമീപം ഇലവുങ്കലില്‍

0
163

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം.

തീര്‍ഥാടനം കഴിഞ്ഞ് ശബരിമലയില്‍നിന്ന് മടങ്ങിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എവിടെനിന്നുള്ള തീര്‍ഥാടകരാണ് ബസ്സിലുണ്ടായിരുന്നതെന്നോ മറ്റുവിവരങ്ങളോ ഇതുവരെ ലഭ്യമല്ല.

പമ്പയില്‍നിന്ന് പോലീസും പത്തനംതിട്ടയില്‍നിന്നും റാന്നിയില്‍നിന്നും അഗ്നിരക്ഷാസേനയും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇതുവഴിയെത്തിയ മറ്റുതീര്‍ഥാടകരാണ് അപകടവിവരം പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here