ഖത്തറിൽ ബഹുനില കെട്ടിടം തകർന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

0
394

ദോഹ: ഖത്തറിൽ ബഹുനില കെട്ടിടം ഭാഗികമായി തകർന്നു. ദോഹ അൽ മൻസൂറയിൽ ആൾതാമസമുള്ള ഏഴ്​ നില കെട്ടിടമാണ്​ ബുധനാഴ്​ച രാവിലെ തകർന്നു വീണത്​. ഖത്തർ സിവിൽ ഡിഫൻസ്​, ആംബുലൻസ്​, പൊലീസ്​ ഉൾപ്പെടെ രക്ഷാ പ്രവർത്തനം തുടരുന്നു.

ബുധനാഴ്​ച രാവിലെ 8.18ഓടെയാണ്​ മൻസൂറ ബി റിങ്ങ്​ റോഡിൽ ലുലു എക്​സ്​പ്രസിന്​ പിറകിലുള്ള ​ബഹുനില ​കെട്ടിടം തകർന്നത്​. സമീപത്തെ മൂന്നു നില കെട്ടിടത്തിന്​ മുകളിലേക്കായിരുന്നു തകർന്നു വീണത്​.

പരിക്കോ, ആളപായമോ ഉണ്ടായത്​​ സംബന്ധിച്ച്​ റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല. പാകിസ്​താൻ, ഈജിപ്​ത്​, ഫിലിപ്പിനോ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണെന്നാണ്​ സൂചന. അപകടം സംബന്ധിച്ച്​ ഔദ്യോഗിക പ്രസ്​താവനകൾ പുറത്തു വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here