ബ്യൂട്ടീഷന്‍റെ അശ്രദ്ധ; വധുവിന്‍റെ മുഖം പൊള്ളി നീരുവച്ചു, വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി

0
220

ബെംഗളൂരു: വിവാഹ ദിവസം ഒരുങ്ങുന്നതിനായി ബ്യൂട്ടീഷനെ സമീപിക്കാത്തവര്‍ ചുരുക്കമാണ്. ഫേഷ്യലും സ്പായും പെഡിക്യൂറുമൊക്കെയായി ദിവസങ്ങള്‍ക്കു മുന്‍പെ ഒരുക്കം തുടങ്ങും. എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ബ്യൂട്ടിഷനെ സമീപിച്ച ബെംഗളൂരുവിലുള്ള യുവതിക്ക് നേരിട്ട തിരിച്ചടി കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. പുതിയ മേക്കപ്പ് പരീക്ഷിച്ചതിനെ തുടര്‍ന്ന് മുഖം നീരുവന്ന വീര്‍ത്ത യുവതിയെ കണ്ട് വിവാഹത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് വരന്‍.

കർണാടകയിലെ ഹാസൻ ജില്ലയിലെ അരസിഗിര സ്വദേശിയായ യുവതിക്കാണ് മേക്കപ്പിട്ടത് പ്രശ്നമായത്. വധുവായി ഒരുങ്ങാന്‍ വീടിനു സമീപമുള്ള ഗംഗാശ്രീ ബ്യൂട്ടി പാർലറിലാണ് യുവതിയെത്തിയത്. വിവാഹത്തിന് 10 ദിവസം മുന്‍പാണ് യുവതി പാര്‍ലറിനെ സമീപിച്ചത്. പുതിയ മേക്കപ്പ് പരീക്ഷിക്കാമെന്ന് ബ്യൂട്ടീഷന്‍ യുവതിയോട് പറഞ്ഞു. ഇതുപ്രകാരം മേക്കപ്പിട്ടതാണ് വിനയായത്. മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ആവി കൊള്ളിച്ചതോടെ മുഖം പൊള്ളുകയും നീര് വയ്ക്കുകയുമായിരുന്നു. ഇത് കണ്ട് ഞെട്ടിയ വധു പരിഭ്രാന്തയായി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പുതിയ മേക്കപ്പ് കാരണം യുവതിയുടെ മുഖം മാറിയെന്നും ഐസിയുവിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.

അപ്രതീക്ഷിത സംഭവത്തെത്തുടർന്ന് വരന്‍റെ വീട്ടുകാർ കല്യാണത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. വിവാഹം മുടങ്ങിയതോടെ ബ്യൂട്ടീഷ്യനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.മേക്കപ്പ് ചെയ്യാൻ പോയി ഒടുവില്‍ ആശുപത്രി ഐസിയുവിലായ യുവതിയുടെ സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here