വിവാഹത്തിനെത്തിയ അതിഥികൾക്ക് വെള്ളം മാത്രം നൽകി വധു; വിചിത്രമായ ന്യായം കേട്ട് അമ്പരന്ന് അതിഥികൾ

0
236

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായാണ് വിവാഹത്തെ കാണുന്നത്. അതുകൊണ്ടുതന്നെ അത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു ദിനം ആക്കി മാറ്റാൻ എല്ലാവരും പരമാവധി ശ്രമിക്കാറുണ്ട്. വിവാഹദിനത്തിലെ ഓർമ്മകൾ ഒന്നും നഷ്ടപ്പെട്ടു പോകാതിരിക്കാൻ വീഡിയോ എടുത്തും ഫോട്ടോയെടുത്തും ഒക്കെ സൂക്ഷിക്കുകയും ക്ഷണിക്കപ്പെട്ട അതിഥികളെ നല്ല വിഭവങ്ങൾ നൽകി സൽക്കരിക്കുകയും ഒക്കെ ചെയ്യുന്നത് പതിവാണ്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തൻറെ വിവാഹദിനം ആഘോഷിച്ച ഒരു യുവതിയുടെ സോഷ്യൽ മീഡിയ കുറിപ്പ് കഴിഞ്ഞദിവസം വൈറലായി. തന്റെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വെള്ളം മാത്രം നൽകിയതിനെ കുറിച്ചാണ് വധുവായ യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ കുറിച്ചത്. ഇത്തരത്തിൽ അതിഥികൾക്ക് വെള്ളം മാത്രം നൽകാൻ താൻ തീരുമാനിച്ചതിന് പിന്നിൽ ഒരു കാരണമുണ്ടെന്നും യുവതി തന്റെ കുറിപ്പിൽ പറയുന്നു. എന്നാൽ ആ കാരണം കേട്ട് അമ്പരന്നു നിൽക്കുകയാണ് നെറ്റിസൺസ് ഒന്നാകെ.

തൻ്റെ പേരോ സ്ഥലമോ ഒന്നും റെഡ്ഡിറ്റിൽ യുവതി സൂചിപ്പിച്ചിട്ടില്ലെങ്കിലും യുവതിയുടെ കുറിപ്പിന് വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വിവാഹദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ഭക്ഷണത്തിനു പകരം വധു നൽകിയത് വെള്ളം മാത്രമാണ്. വിവാഹത്തിൻറെ ആചാരങ്ങളുമായി ബന്ധപ്പെട്ട് താൻ ഉപവാസത്തിൽ ആണെന്നും പാനീയം മാത്രമേ തനിക്കിപ്പോൾ കുടിക്കാൻ സാധിക്കുകയുള്ളൂ എന്നുമായിരുന്നു വധു പറഞ്ഞത്. വധൂ വരന്മാരായ തങ്ങൾ ഒരു ഭക്ഷണവും കഴിക്കാത്തതിനാൽ അതിഥികളും കഴിക്കേണ്ട എന്നായിരുന്നു ഇവരുടെ തീരുമാനം. അതിഥികൾക്ക് വെള്ളം നൽകിയപ്പോൾ വധുവും വരനും കുടിച്ചത് പാലും ജ്യൂസ് ആയിരുന്നു. താൻ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്ന് എല്ലാവരും മനസ്സിലാക്കണം എന്നു പറഞ്ഞായിരുന്നു റെഡ്ഡിറ്റിൽ വധുവിന്റെ കുറിപ്പ്.

എന്നാൽ പോസ്റ്റ് വൈറൽ ആയതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും നിന്നും യുവതിക്ക് നേരിടേണ്ടി വന്നത്.വളരെ ഇടുങ്ങിയ ചിന്താഗതിയാണ് നിങ്ങളുടെത് എന്നും ഇത്രമാത്രം ബുദ്ധിമുട്ടി എന്തിനാണ് ആളുകളെ ക്ഷണിച്ചത് എന്നും ഒക്കെ ആയിരുന്നു പലരും അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here