100 ഗ്രാം കഞ്ചാവുമായി രണ്ടുപേരും എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ രണ്ടുപേരും പിടിയില്‍

0
276

മഞ്ചേശ്വരം: വില്‍പനക്ക് കൊണ്ടുവന്ന 100 ഗ്രാം കഞ്ചാവുമായി രണ്ട് പേരെയും എം.ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ രണ്ട് പേരെയും മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി കോട്ടക്കാര്‍ ബീരിയിലെ നിഖില്‍ ഷെട്ടി (23), രാഹുല്‍ (24) എന്നിവരെയാണ് കുഞ്ചത്തൂര്‍ പദവില്‍ വെച്ച് 100 ഗ്രാം കഞ്ചാവുമായി പിടിച്ചത്. കഞ്ചാവ് കൈമാറാനായി കൊണ്ടുവരുമ്പോഴാണ് ഇവര്‍ പിടിലായത്. എം.എം.ഡി.എം. മയക്കുമരുന്നു ഉപയോഗിക്കുന്നതിനിടെ അഫ്രിദ് (32), നഹീം (21) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരം സ്റ്റേഷന്‍ ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും മയക്കുമരുന്ന് പിടികൂടാന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here