നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; സംഭവം ബജറ്റ് ചര്‍ച്ചയ്ക്കിടെ

0
236

ഗുവാഹത്തി: ത്രിപുര നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ. ബജറ്റ് ചര്‍ച്ച നടക്കുന്നതിനിടെയാണ് എംഎല്‍എ മൊബൈലില്‍ പോണ്‍ വീഡിയോ കണ്ടത്. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാല്‍ നാഥ് പോണ്‍ കാണുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

സ്പീക്കറും മറ്റ് എംഎല്‍എമാരും സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ജാദവ് ലാല്‍ പോണ്‍ സൈറ്റില്‍ കയറി സ്‌ക്രോള്‍ ചെയ്യുന്നതും വീഡിയോ പ്ലേ ചെയ്യുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. എംഎല്‍എയുടെ പിന്നിലിരുന്ന വ്യക്തിയാണ് ദൃശ്യം പകര്‍ത്തിയത്. ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ ജാദവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

ഇത് ആദ്യമായിട്ടല്ല, ബിജെപി ജനപ്രതിനിധികള്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട് വിവാദത്തില്‍പ്പെടുന്നത്. 2012ല്‍ കര്‍ണാടകയിലെ രണ്ട് ബിജെപി മന്ത്രിമാര്‍ സഭയില്‍ ഇരുന്ന് മൊബൈലില്‍ പോണ്‍ കണ്ട സംഭവം ഏറെ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here