പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം രാഹുൽ ഗാന്ധിക്ക് വീടനുവദിക്കണം; കല്പറ്റ നഗരസഭയ്ക്ക് അപേക്ഷനൽകി BJP

0
197

കൽപറ്റ ∙ രാഹുൽ ഗാന്ധി എംപിക്കു പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വയനാട്ടിൽ വീടു നിർമിച്ചു കൊടുക്കണമെന്ന അപേക്ഷയുമായി ബിജെപി. കൽപറ്റ നഗരസഭയിൽ രാഹുലിനു വീട് ഉണ്ടാക്കിക്കൊടുക്കണമെന്ന അപേക്ഷ നഗരസഭാ സെക്രട്ടറിക്കു ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധു കൈമാറി. ‘പ്രിയപ്പെട്ട രാഹുൽജിക്കു സ്വന്തമായി വീടില്ലെന്നു വളരെ വേദനയോടെ പറഞ്ഞതിന്റെ ദു:ഖം വയനാട്ടുകാർ മനസ്സിലാക്കുന്നു’ എന്നും അപേക്ഷയിലുണ്ട്.

‘52 വയസ്സായി, ഇതുവരെ സ്വന്തം വീടുപോലുമില്ല’ എന്ന് റായ്പുരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. അതിനെ പരിഹസിച്ചാണു ബിജെപിയുടെ അപേക്ഷ. അതേസമയം, ബിജെപി ജില്ലാ കമ്മിറ്റിയുടെ ലെറ്റർ ഹെഡിലാണ് അപേക്ഷ ലഭിച്ചതെന്നും നടപടിയെടുക്കാനാകില്ലെന്നും അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here