ബിഗ് ടിക്കറ്റ്: മാര്‍ച്ചിലെ ഭാഗ്യം തുടരുന്നു; ഒരു ലക്ഷം ദിര്‍ഹം നേടി ഇന്ത്യക്കാര്‍

0
189

മാര്‍ച്ചിൽ ഓരോ  ആഴ്ച്ചയും മൂന്നു പേര്‍ക്ക് AED 100,000 വീതം നേടാം. ബിഗ് ടിക്കറ്റിന്‍റെ ഈ ആഴ്ച്ചയിലെ ഇ-ഡ്രോയിൽ വിജയികളായത് ന്യൂസിലാൻഡിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ളവരാണ്.

ബിജിൻ മധുസൂദനൻ

അബു ദാബിയിൽ 12 വര്‍ഷമായി താമസിക്കുകയാണ് ബിജിൻ. അബു ദാബി വിമാനത്താവളത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. എയര്‍പോര്‍ട്ടിൽ നിന്നു തന്നയൊണ് ബിജിൻ ടിക്കറ്റ് എടുത്തത്. 2015 മുതൽ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ടെന്നും ബിജിൻ പറയുന്നു.

രശ്‍മി അഹൂജ

ന്യൂസിലാൻഡ് ആണ് രശ്‍മിയുടെ സ്വദേശം. പത്ത് വര്‍ഷമായി രശ്‍മി, ദുബായ് നഗരത്തിൽ ജീവിക്കുന്നു. നിലവിൽ ഇമിഗ്രന്‍റ് അഡ്വൈസര്‍ ആയിട്ടാണ് ജോലി നോക്കുന്നത്. ഭര്‍ത്താവിനോടും രണ്ട് അടുത്ത സുഹൃത്തുക്കളോടും ഒപ്പമാണ് വിജയിച്ച ടിക്കറ്റ് എടുത്തത്. ബിഗ് ടിക്കറ്റിലൂടെ കിട്ടിയ തുകയിൽ ഒരു പങ്ക് മകൾക്കുവേണ്ടി ചെലവാക്കാനാണ് തീരുമാനം.

വിശാൽ രത്തൻപാൽ

സോഷ്യൽ മീഡിയയിലൂടെയാണ് ഒരു വര്‍ഷം മുൻപ് ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് വിശാൽ കേട്ടത്. സ്ഥിരമായി ടിക്കറ്റ് വാങ്ങാനും തുടങ്ങി. ഐ.ടി കൺസൾട്ടന്‍റായി ജോലി നോക്കുന്ന വിശാൽ, തനിക്ക് ലഭിച്ച പണം കടം വീട്ടാനും കുടുംബത്തോടും സുഹൃത്തുക്കള്‍ക്കും വേണ്ടി ചെലവാക്കാനുമാണ് ആഗ്രഹിക്കുന്നത്.

മാര്‍ച്ച് മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേര്‍ക്ക് AED 100K വീതം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 2023 ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 20 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. മാര്‍ച്ച് 31 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.

വിശദവിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്സൈറ്റും സന്ദര്‍ശിക്കാം.

March weekly e-draw dates:

Promotion 1: 1st – 9th March & Draw Date – 10th March (Friday)

Promotion 2: 10th – 16th March & Draw Date – 17th March (Friday)

Promotion 3: 17th – 23rd March & Draw Date – 24th March (Friday)

Promotion 4: 24th – 31st March & Draw Date – 1st April (Saturday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here