ബിജെപി രാഷ്ട്രീയത്തോട് താല്‍പ്പര്യമില്ല; പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല; കേരളത്തെ കുഴപ്പം കൂടാതെ കൊണ്ടുപോകാന്‍ പിണറായിക്ക് കഴിയുന്നുണ്ടെന്ന് ഭീമന്‍ രഘു

0
232

ബിജെപിയുടെ രാഷ്ട്രീയത്തോട് ഇതുവരെ താല്‍പ്പര്യം തോന്നിയിട്ടില്ലെന്ന് സിനിമാനടന്‍ ഭീമന്‍ രഘു. ബിജെപിക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍നിന്ന് ഒരാള്‍ ആവശ്യപ്പെട്ടിട്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മത്സരിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. നടനെന്നനിലയില്‍ ഒന്നു നിന്നാല്‍മതിയെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്. അറിയാത്തത് രാഷ്ട്രീയമായിരുന്നു. അതുകൂടി പഠിക്കാമെന്നു വിചാരിച്ചാണ് മത്സരിച്ചതെന്നും അദേഹം പറഞ്ഞു.

എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് പിണറായി വിജയന്‍. കേരളത്തെ ഒരു കുഴപ്പവും കൂടാതെ കൊണ്ടുപോകാന്‍ പിണറായിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി സംവിധാനം ചെയ്യുന്ന ‘ചാണ’ സിനിമയുടെ പ്രചാരണാര്‍ഥമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. തൊഴില്‍തേടി കേരളത്തിലെത്തിയ തമിഴ്യുവാവിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. റിലീസിനൊരുങ്ങിയ ചിത്രത്തില്‍ രഘുവിനൊപ്പം മീനാക്ഷി ചന്ദ്രന്‍, രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here