ഉദ്ഘാടനം കഴിഞ്ഞ് ആറാം ദിവസം; വെള്ളത്തിൽ മുങ്ങി ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ; അപകടവും ഗതാഗതക്കുരുക്കും

0
276

ബംഗളൂരു: ഉദ്ഘാടനം ചെയ്‌ത് ദിവസങ്ങൾക്കുള്ളിൽ കർണാടകയിലെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിനടിയിലായി. 8,480 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പത്ത് വരി പാത വെള്ളിയാഴ്ച രാത്രി പെയ്‌ത ഒറ്റ മഴയിലാണ് മുങ്ങിയത്. രാമനഗര മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ പെരുമഴയാണ്.

ഈ മാസം 12നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉ​ദ്‌ഘാടനം ചെയ്‌തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here