ഇന്ദിരയെ 1975ല്‍ അയോഗ്യയാക്കി, 80ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ഇന്ത്യയുടെ പ്രധാനമന്ത്രി; രാഹുല്‍ ചരിത്രം ആവര്‍ത്തിക്കുമോ?

0
211

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരിക്കുകയാണ്. സൂറത്തിലെ കോടതി വിധിയെ തുടര്‍ന്ന് രാഹുലിനെ അയോഗ്യനാക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് വരുന്നത് മറ്റൊരു അയോഗ്യത പ്രഖ്യാപനമാണ്.

1975 ജൂണ്‍ 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ അലഹബാദ് ഹൈക്കോടതി വിധിയാണ് രാഹുലിന്റെ അയോഗ്യത ഓര്‍മ്മിപ്പിക്കുന്നത്. 1971ല്‍ റായ്ബറേലിയില്‍ നിന്നുള്ള ഇന്ദിരയുടെ ജയം അസാധുവാണ് എന്നാണ് ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ വിധിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആറ് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

രണ്ട് വര്‍ഷം കഴിഞ്ഞ് വീണ്ടും ലോക്‌സഭ തെരഞ്ഞെടുപ്പെത്തി. 529 സീറ്റില്‍ 353 സീറ്റിലും വിജയിച്ചാണ് കോണ്‍ഗ്രസും ഇന്ദിരയും മടങ്ങിയെത്തിയത്. ജഗ്ജീവന്‍ റാമിന്റെ ജനതാപാര്‍ട്ടിക്ക് ആകെ ലഭിച്ചത് 31 സീറ്റുകള്‍. ചരണ്‍സിങിന്റെ ജനത പാര്‍ട്ടി സെക്യുലറിന് ലഭിച്ചത് 41 സീറ്റും.

43 വര്‍ഷങ്ങള്‍ക്ക് ശേഷം അയോഗ്യനാക്കപ്പെടുമ്പോള്‍ ഇന്ദിരയെ പോലെ ഒരു വന്‍തിരിച്ചു വരവ് നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമോ എന്നാണ് ഉയരുന്ന ചോദ്യം. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ പുതിയ ഒരു പ്രതിച്ഛായ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ് നില്‍ക്കവേയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. എന്നാല്‍ വളരെ ശാന്തതയോടെയാണ് രാഹുല്‍ ഇക്കാര്യത്തോട് പ്രതികരിക്കുന്നത് എന്നത് കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസത്തെ വീണ്ടും ഉയര്‍ത്തുന്നുണ്ട്. ഇതിനേക്കാല്‍ വലുത് നേരിടാന്‍ ഒരുക്കമാണെന്ന രാഹുലിന്റെ ശരീര ഭാഷയിലാണ് കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇന്ദിരയെ പോലെ കുതിച്ചുയരാന്‍ രാഹുലിന് കഴിയുമോ എന്നത് വരും ദിവസങ്ങളില്‍ കണ്ട് തന്നെ അറിയേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here