കാരണം ഒരോവറില്‍ 3 സിക്‌സറടിച്ചത്; ഷഹീനും പൊള്ളാര്‍ഡും തമ്മില്‍ മുട്ടന്‍ വഴക്ക്- വീഡിയോ

0
161

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ വാക്‌പോരുമായി താരങ്ങള്‍. ലാഹോര്‍ ക്വലാണ്ടേഴ്‌സും മുല്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മിലുള്ള ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തിനിടെയായിരുന്നു ഷഹീന്‍ അഫ്രീദിയും കീറോണ്‍ പൊള്ളാര്‍ഡും തമ്മില്‍ ഏറ്റുമുട്ടിയത്. മുള്‍ട്ടാന്‍ താരമായ പൊള്ളാര്‍ഡ് ഒരോവറില്‍ മൂന്ന് സിക്‌സര്‍ പറത്തിയത് ലാഹോര്‍ ക്യാപ്റ്റന്‍ കൂടിയായ ഷഹീന് ഇഷ്‌ടപ്പെടാതെ വരികയായിരുന്നു.

ഇതോടെ ഷഹീന്‍ അഫ്രീദിയും കീറോണ്‍ പൊള്ളാര്‍ഡും തമ്മില്‍ വാശിയേറിയ വാക്‌പോര് മൈതാനത്ത് നടന്നു. ഒടുവില്‍ മാച്ച് അംപയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇരുവരും രോക്ഷാകുലരായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

മത്സരത്തില്‍ മുള്‍ട്ടാനായി പൊള്ളാര്‍ഡ് 34 പന്തില്‍ ഒരു ഫോറും ആറ് സിക്‌സുകളും സഹിതം 57 റണ്ണെടുത്തിരുന്നു. ഷഹീന്‍ അഫ്രീദിക്ക് പുറമെ ഹാരിസ് റൗഫും റാഷിദ് ഖാനുമുള്ള ക്വലാണ്ടേഴ്‌സിന്‍റെ സ്റ്റാര്‍ ബൗളിംഗ് നിരയ്ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു പൊള്ളാര്‍ഡ്. പൊള്ളാര്‍ഡിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മുഹമ്മദ് റിസ്‌വാന്‍ 33 ഉം ഉസ്‌മാന്‍ ഖാന്‍ 29 ഉം ടിം ഡേവിഡ് 22 ഉം റണ്ണെടുത്തപ്പോള്‍ ഹാരിസ് റൗഫ് മൂന്നും സമാന്‍ ഖാനും റാഷിദ് ഖാനും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ ലാഹോറിന്‍റെ പോരാട്ടം 14.3 ഓവറില്‍ 76 റണ്ണില്‍ അവസാനിച്ചു. സാം ബില്ലിംഗ്‌സ്(19), ഹാരിസ് റൗഫ്(15), ഡേവിഡ് വീസ്(12) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. മൂന്ന് വിക്കറ്റുമായി ഷെല്‍ഡന്‍ കോട്രലും രണ്ട് വിക്കറ്റുമായി ഉസമ മിറും ഓരോരുത്തരെ മടക്കി അന്‍വര്‍ അലിയും അബ്ബാസ് അഫ്രീദിയും കീറോണ്‍ പൊള്ളാര്‍ഡ‍ും ഇഹ്‌സാനുള്ളയുമാണ് ലാഹോറിനെ എറിഞ്ഞിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here