ഭക്ഷണം കഴിച്ചതിന് ശേഷം പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലി തര്‍ക്കം; മംഗളൂരുവില്‍ യുവാവിനെ അടിച്ചുകൊന്നു

0
237

മംഗളൂരു: ഭക്ഷണം കഴിച്ചതിന് ശേഷം പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ പത്തൊമ്പതുകാരനെ അടിച്ചുകൊന്നു. ഉത്തരേന്ത്യന്‍ സ്വദേശിയായ സഞ്ജയ് (20) ആണ് മരിച്ചത്. മംഗളൂരു ബജ്‌പെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പരിധിയിലെ മറവൂരില്‍ തീരദേശ സംരക്ഷണ കേന്ദ്രത്തില്‍ ഭക്ഷണത്തിന് ശേഷം പ്ലേറ്റ് കഴുകുന്ന ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റൊരു ഉത്തരേന്ത്യന്‍ സ്വദേശിയായ സോഹന്‍ യാദവിനെ (19) മംഗളൂരു റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ബജ്പെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അടിയേറ്റ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജയിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍, ഡിസിപിമാരായ അന്‍ഷു കുമാര്‍, ദിനേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മംഗളൂരു സബ് ഡിവിഷന്‍ എസിപി മനോജ് കുമാര്‍ നായക്, പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശ്, പിഎസ്‌ഐ ഗുരുകാന്തി എന്നിവരടങ്ങിയ സംഘമാണ് സോഹനെ പിടികൂടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here