ഗള്‍ഫിലും ഭാഗ്യം മലയാളികള്‍ക്ക് തന്നെ; ഒരു പ്രവാസിക്ക് കൂടി എട്ട് കോടിയുടെ സമ്മാനം

0
226

ദുബൈ: ശനിയാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. ഖത്തറില്‍ ജോലി ചെയ്യുന്ന അബ്‍ദുല്‍ റൗഫിനാണ് പത്ത് ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ശനിയാഴ്ച വൈകുന്നേരം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മെന്‍സ് ഫെനല്‍ മത്സരത്തിലെ ചാമ്പ്യനായി മാറിയ റഷ്യന്‍ താരം ദാനില്‍ മെദ്‍വദേവാണ് സമ്മാനാര്‍ഹനെ തെര‌ഞ്ഞെടുത്തത്. മത്സരവേദിയില്‍ വെച്ചു തന്നെയായിരുന്നു നറുക്കെടുപ്പും.

55 വയസുകാരനായ അബ്‍ദുല്‍ റൗഫ് ഫെബ്രുവരി 16ന് ഓണ്‍ലൈനായി എടുത്ത 1771 നമ്പര്‍ ടിക്കറ്റിലൂടെയാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ സീരിസ് 416ലെ വിജയിയായി മാറിയത്. 25 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന അദ്ദേഹം 2018 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ പതിവായി പങ്കെടുത്തുവരികയാണ്. രണ്ട് കുട്ടികളുടെ പിതാവായ അബ്‍ദുല്‍ റൗഫ് ദോഹയിലെ ഒരു ബില്‍ഡിങ് മെയിന്റനന്‍സ് സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്യുകയാണിപ്പോള്‍.

സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ച അദ്ദേഹം 2018 മുതലുള്ള തന്റെ ഭാഗ്യാന്വേഷണ ചരിത്രവും വിവരിച്ചു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ 10 ലക്ഷം ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കുന്ന 207-ാമത്തെ ഇന്ത്യക്കാരനാണ് അബ്‍ദുല്‍ റൗഫ്. ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ എടുക്കുന്നവരിലും ഭൂരിപക്ഷം പേരും ഇന്ത്യക്കാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here