വീടിന് പുറത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍

0
210

സീതാംഗോളി: വീടിന് പുറത്ത് സ്ഥാപിച്ച ഏഴ് സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് പിടികൂടി. എന്‍മകജെ ബന്‍പ്പത്തടക്കയിലെ ജാഫര്‍ സാദിഖി(48)നെയാണ് കുമ്പള അഡിഷണല്‍ എസ്.ഐ വി. രാമകൃഷണനും സംഘവും അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് സീതാംഗോളി മുഖാരിക്കണ്ടത്തെ താഹിറയുടെ വീട് കോമ്പൗണ്ടിന്റെ പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് വീടിന്റെ പല ഭാഗത്തായി സ്ഥാപിച്ച ഏഴ് സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്നുവെന്നാണ് പരാതി. ഇതിന് മുമ്പ് താഹിറയുടെ വീട് ആക്രമിച്ചതിനും കുമ്പളയിലെ താജ് ഹോട്ടലിന്റെ സമീപം വെച്ച് വ്യാപാരിയുടെ മുഖത്തേക്ക് മുളക് പൊടി വിതറി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലും ജാഫര്‍ സാദിഖിനെ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here