ലോക്കൽ സെക്രട്ടറിക്ക് എസ്‌ഡിപിഐ ബന്ധം; ആലപ്പുഴയിൽ 38 അംഗങ്ങള്‍ സിപിഐഎമ്മിൽ നിന്ന് രാജിവച്ചു

0
164

ആലപ്പുഴ സിപിഐഎമ്മിൽ കൂട്ട രാജി. 38 അംഗങ്ങൾ രാജിക്കത്ത് നൽകി. ലോക്കൽ സെക്രട്ടറിക്കെതിരെയാണ് പ്രതിഷേധം. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളി എസ്‌ഡിപിഐ നേതാവെന്നാണ് രാജിവച്ചവരുടെ പരാതി.

രാജിവച്ചത്ത് ചെറിയനാട് സൗത്തിൽ നിന്നുള്ളവരാണ്. രാജിവച്ചവരിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരുണ്ട്. ജില്ലാ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയത്. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഷീദ് മുഹമ്മദ് പകൽ സിപിഐഎം രാത്രി എസ്‌ഡിപിഐയെന്നാണ് രാജിവച്ചവരുടെ ആരോപണം. ഷീദ് മുഹമ്മദിന്റെ വാർഡിൽ ജയിച്ചത് എസ്‌ഡിപിഐ ആണ്. ഒത്തുകളിയെന്ന് രാജിവച്ചവർ പറയുന്നു.

സിപിഐഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വർഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുണ്ട്. ലോക്കൽ സെക്രട്ടറി പകൽ സിപിഐഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് രാജിവച്ചവർ ആരോപിക്കുന്നു. ജില്ലാ സെക്രട്ടറിക്ക് നേരിട്ട് രാജിയും സംസ്ഥാന നേതൃത്വത്തിന് പരാതിയും വിട്ട് നിൽക്കുന്നവർ നൽകിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here