ജില്ലയിൽ ഫെബ്രുവരിയിൽമാത്രം 3097 ഹെൽമറ്റ് കേസ്‌

0
141

കാസർകോട്‌ :റോഡപകടങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാരുടെ മരണനിരക്ക് കൂടിയ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം ഹെൽമറ്റ് പരിശോധന ശക്തമാക്കി. ഫെബ്രുവരിയിൽ മാത്രം ആർടിഒ എൻഫോഴ്‌സ്മെന്റ്‌ വിഭാഗം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 3097 ഹെൽമറ്റ് കേസ്‌. 15,48,500 രൂപ പിഴയും ചുമത്തി.

ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, പിൻസീറ്റിലുള്ളവർ ഹെൽമറ്റില്ലാതെയുള്ള യാത്ര എന്നിവ  മാത്രമാണിത്‌. മൊബൈൽ കാമറ, ഇന്റർസെപ്റ്റർ വാഹനത്തിലെ കാമറ എന്നിവയിൽ വീഡിയോ പകർത്തിയാണ്‌ കേസെടുത്തത്‌.

നിയമം ലംഘിച്ച വാഹന ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഉടൻ സന്ദേശം ലഭിക്കും. തുടർന്ന് ചലാൻ പ്രിന്റ്‌ തപാലായി വീട്ടിലെത്തും. ഓൺലൈനായി പിഴയടയ്ക്കാം. തീർപ്പാകാതെ വരുന്ന കേസുകൾ  കോടതിക്ക് കൈമാറും.

യാത്രക്കാർക്കും 
സീറ്റ്‌ ബൽറ്റ്‌ 
നിർബന്ധം
കാറുകളിൽ ഡ്രൈവറും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹന നമ്പർ കൃത്യമായി പ്രദർശിപ്പിക്കാതിരിക്കുക, സീബ്രാ ക്രോസിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്ത വാഹനങ്ങൾ, ലൈൻ ട്രാഫിക് പാലിക്കാതെ ഓടുന്ന വാഹനങ്ങൾ എന്നിവയ്‌ക്കെതിരെയും വരുംദിവസങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ എം ടി ഡേവിസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here