17-കാരന്‍ അനുജന് ബൈക്ക് ഓടിക്കാന്‍ നല്‍കി; ബൈക്ക് ഉടമയായ ജേഷ്ഠന് പിഴ 30,250 രൂപ

0
308

തിനേഴുകാരനായ അനുജന് പൊതുറോഡില്‍ ബൈക്ക് ഓടിക്കാന്‍ നല്‍കിയ ജ്യേഷ്ഠന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്‍കി. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ തലപ്പിള്ളി അഗതിയൂര്‍ മടത്തിപ്പറമ്പില്‍ അതുല്‍കൃഷ്ണയ്ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴ ചുമത്തിയത്. 2022 ഫെബ്രുവരി 18-ന് മങ്കട പോലീസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി.

അനുജന്‍, ജ്യേഷ്ഠന്റെ ബൈക്കുമെടുത്ത് പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ സുഹൃത്തിനൊപ്പം മറ്റൊരുബൈക്കിലെ സുഹൃത്തുക്കളെയുംകൂട്ടി കറങ്ങുകയായിരുന്നു. ഇതിനിടെ ഇരു ബൈക്കുകളും റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു. ഇരു ബൈക്കുകളിലുമുള്ള നാലുപേര്‍ക്കും വീണ് പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here