യൂട്യൂബ് നോക്കി 15കാരി വീട്ടില്‍ പ്രസവിച്ചു; കുഞ്ഞിനെ കൊന്ന് പെട്ടിയിലാക്കി!

0
266

മഹാരാഷ്ട്രയില്‍ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. നാഗ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരിയാണ് മാര്‍ച്ച് 2ന് വീട്ടില്‍ വച്ച് പ്രസവിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുട്ടി അമ്മയില്‍ നിന്ന് ഗര്‍ഭം മറച്ചുവച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ നിന്ന് പ്രസവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനായി യൂട്യൂബ് വീഡിയോ കണ്ട് കാര്യങ്ങള്‍ മനസിലാക്കി. മാര്‍ച്ച് രണ്ടിന് 15കാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം വീട്ടിലെ ഒരു പെട്ടിയില്‍ ഒളിപ്പിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ അമ്മയാണ് 15കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൊലപാതകക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here