കൊടും ക്രൂരത ; പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ നവജാത ശിശുവിനെ ചവിട്ടിക്കൊന്നു

0
237

റാഞ്ചി: പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ നവജാത ശിശുവിനെ ചവിട്ടിക്കൊന്നതായി പരാതി. ജാര്‍ഖണ്ഡിലെ  ഗിരിധില്‍ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം നടന്നത്. ഒരു കേസില്‍ പ്രതിയായ ഭൂഷണ്‍ പാണ്ഡെ എന്നയാളെ തിരഞ്ഞ് ഇയാളുടെ വീട്ടിനുള്ളില്‍ റെയഡ് നടത്തിയ പോലീസുകാര്‍ കട്ടിലിലില്‍ ഉറങ്ങുകയായിരുന്ന നവജാത ശിശുവിനെ ചവിട്ടുകയായിരുന്നുവെന്നാണ് പരാതി. നാല് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഭൂഷണ്‍ പാണ്ഡെയെ തിരഞ്ഞ് പോലിസ് എത്തിയപ്പോള്‍ കുഞ്ഞിനെ വീട്ടില്‍ തന്നെ കിടത്തി ഇയാളും കുടുംബവും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് വീട്ടില്‍ നിന്ന് പോയ ശേഷം അവര്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തന്നെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് കട്ടിലിന് മുകളില്‍ കയറിയപ്പോള്‍ കുഞ്ഞിന് ചവിട്ടേല്‍ക്കുകയായിരുന്നുവെന്ന് ഭൂഷണ്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here