അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

0
431

ഉപ്പള ∙ പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിലെ പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒരാൾ കൂടി അറസ്റ്റിലായി. പൈവളികെ പള്ളക്കൂടൽ വീട്ടിൽ പി.എം.അബ്ദുൽ ജലീലിനെ (ജല്ലു, 35) ആണ് വിദേശത്തു നിന്നു മടങ്ങിയെത്തിയപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചു പിടികൂടിയത്.

കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ, മഞ്ചേശ്വരം സിഐ കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇതോടെ പിടിയിലായവരുടെ എണ്ണം പതിനൊന്നായി. ഇനി 8 പ്രതികളെക്കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ ജൂൺ 26നു രാത്രിയാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയതിനു ശേഷം വാഹനത്തിൽ കയറ്റി ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. മഞ്ചേശ്വരം സ്വദേശിയുമായി ബന്ധപ്പെട്ട് അബൂബക്കർ സിദ്ദിഖിനു വിദേശത്തുണ്ടായ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here