ഭൂകമ്പത്തിനിടയിലും ഒരു കുലുക്കവുമില്ല! ന്യൂസ് റൂമടക്കം കുലുങ്ങിയിട്ടും കൂസലില്ലാതെ വാർത്ത വായിക്കുന്ന അവതാരകൻ, വീഡിയോ

0
274

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 12 പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഭൂചലനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡ‌ിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്ത റിപ്പോർട്ട് ചെയ്യുന്ന പാകിസ്ഥാനിലെ പ്രദേശിക ടിവി ചാനലായ മഷ്രിഖ് ടിവിയുടെ വാർത്താ അവതാരകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ന്യൂസ് റൂമടക്കം കുലുങ്ങുന്നതാണ് 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ക്യാമറയടക്കം കുലുങ്ങിയിട്ടും അവതാരകൻ കൂസലില്ലാതെ വാർത്ത വായിക്കുകയാണ്. അവതാരകന്റെ ജോലിയോടുള്ള ആത്മാർത്ഥതയെ നിരവധി പേരാണ് പ്രശംസിച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here