കുമ്പള : പണ്ഡിതനും ‘സമസ്ത’ വൈസ് പ്രസിഡന്റുമായിരുന്ന താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‍ലിയാർ ഉറൂസ് വ്യാഴാഴ്ച ഷിറിയയിൽ നടക്കും.
രാവിലെ ഒൻപതിന് മഖാം സിയാറത്തിന് എം.എസ്. തങ്ങൾ മദനി മാസ്തിക്കുണ്ട് നേതൃത്വം നൽകും. കുഞ്ഞിക്കോയ തങ്ങൾ പതാക ഉയർത്തും.
ഹാമിദ് തങ്ങൾ മഞ്ചേശ്വരം ഖത്മുൽ ഖുർആന് നേതൃത്വംനൽകും. വൈകീട്ട് നാലിന് ദിക്ർ, മൗലിദ് മജ്‌ലിസിന് കെ.എസ്. അലി തങ്ങൾ കുമ്പോൽ, കെ.എസ്. ജഅഫർ സാദിഖ് തങ്ങൾ കുമ്പോൽ, അബ്ദുറഹ്‌മാൻ ശഹീർ അൽ ബുഖാരി മള്ഹർ എന്നിവർ നേതൃത്വം നൽകും. വൈകിട്ട് ഏഴിന് ജൽസത്തുൽ ഉറൂസിൽ സാദാത്ത് തങ്ങൾ ഗുരുവായിണിക്കര പ്രാർഥനനടത്തും. കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനംചെയ്യും.
അബ്ദുറഹ്‌മാൻ നിസാമി ഷിറിയ അധ്യക്ഷനാകും. രാത്രി ഒൻപതിന് ബുർദ മജ്‌ലിസിന് ത്വാഹ തങ്ങൾ പൂക്കോട്ടൂർ, അബ്ദുസ്സമദ് അമാനി പട്ടുവം, ഹാഫിള് സാദിഖ് ഫാളിലി ഗുഡല്ലൂർ എന്നിവരും സമാപന പ്രാർഥനയ്ക്ക് സുഹൈൽ അസ്സഖാഫ് മടക്കരയും നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ഭാരവാഹികളായ ഷാഫി സഅദി ഷിറിയ, മുഹമ്മദ് സഖാഫി കുളൂർ, ഡി.കെ. ഉമർ സഖാഫി, അൻവർ സഖാഫി ഷിറിയ, സഹൽ സഖാഫി, നസീർ ഷിറിയ, യുസുഫ് തറവാട് എന്നിവർ പങ്കെടുത്തു.