‘അത് അനുചിതം’; ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍

0
167

ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍. പരാമര്‍ശം അനുചിതമായിരുന്നുവെന്ന് എ.എന്‍.ഷംസീര്‍. ഷാഫി തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്നായിരുന്നു പരാമര്‍ശം. ബ്രഹ്മപുരം വിഷയത്തിന്റെ പേരിൽ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളെ ശാസിക്കുന്നതിനിടെയാണു സ്പീക്കറുടെ വിവാദ പരാമർശം. ‘ഷാഫി, ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്, അടുത്ത തവണ തോൽക്കും’ എന്നാണ് സ്പീക്കർ അന്ന് പറഞ്ഞത്.

ഇതിനിടെ, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍.  തുടര്‍ച്ചയായ അഞ്ചാം ദിവസവും സഭ ബഹളത്തില്‍ മുങ്ങി.  ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ നിയമസഭ നിര്‍ത്തിവച്ചു. അല്‍പസമയത്തിനകം ചേരുന്ന കാര്യോപദേശക സമിതി യോഗം നിര്‍ണായകമാകും. സഭാസമ്മേളനം വെട്ടിച്ചുരുക്കുന്ന വിഷയം അടക്കം യോഗം ചര്‍ച്ചചെയ്യും.  ഇതിനിടയില്‍ സമവായ നീക്കവുമായി മന്ത്രി കെ.രാധാകൃഷ്ണന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ടു.  രാഹുലിന്‍റെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം, പ്രതിപക്ഷനടപടി ശുദ്ധ മര്യാദകേടെന്ന് മന്ത്രി സജി ചെറിയാന്‍ തിരിച്ചടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here