മഞ്ചേശ്വരത്ത് പൊലീസിനെ അപായപ്പെടുത്താൻ വീണ്ടും ശ്രമം

0
219

ഹൊസങ്കടി ∙ മഞ്ചേശ്വരത്ത് പൊലീസിനെ  അപായപ്പെടുത്താൻ വീണ്ടും ശ്രമം. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.  ബദിയടുക്ക സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വർഗീസിനെ (45) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

26നു  ഉച്ചയ്ക്ക് മീയ്യപദവ് ബട്ടിപദവ് വാഹന പരിശോധനക്കിടെയാണ് മൊർത്തണ ഭാഗത്ത് നിന്നു ബൈക്കിൽ എത്തിയ 2 പേർ ബൈക്കിടിപ്പിച്ചത്. നിർത്താനായി  കൈകാണിച്ചെങ്കിലും നിർത്താതെ പൊലീസുകാരനു നേരെ ബൈക്കിടിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മീയ്യപദവ് മുദിലയിലെ സുധീഷ് (23) കെ.തിലക് രാജ് (18) എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ഇടിച്ചു വീഴ്ത്തി പരുക്കേൽപ്പിക്കുകയും ഔദ്യോഗിക നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാത്രിയാണ് മീയ്യപദവ് ബജെയിൽ നിന്നു ലോറികൾ കവർന്ന സംഘത്തെ പിടികൂടാനായി പോയ പൊലീസ് സംഘത്തിനു നേരെ തോക്ക് ചൂണ്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here