മംഗളൂരുവിൽ 2.6 കോടിയുടെ രത്‌നങ്ങളുമായി 2 പേർ പിടിയിൽ

0
184

മംഗളൂരു∙ ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 2.6 കോടിയുടെ രത്‌നങ്ങളുമായി 2 പേർ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഭട്കൽ സ്വദേശികളായ മുഹമ്മദ് അനാസ്(30)‌, അമ്മർ (28) എന്നിവരാണ് റവന്യു ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്.

വിമാനത്തിൽ കയറുന്നതിന് നിമിഷങ്ങൾക്ക് മുൻപായിരുന്നു അറസ്റ്റ്. ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പോകാനായി എത്തിയതായിരുന്നു ഇരുവരും. ആദ്യമായാണ് ഇത്രയും വലിയ ഡയമണ്ട് വേട്ട മംഗളൂരു വിമാനത്താവളത്തിൽ ഡിആർഐ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here