നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു

0
284

ബെംഗളുരു: നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു. ഹൈദരാബാദിലെ അംബേർപേട്ടിലാണ് സംഭവം. കുട്ടി വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം. പുറകിലൂടെ എത്തിയ നായകൾ കുട്ടിയെ വലിച്ച് താഴെയിട്ടശേഷം കടിക്കുകയായിരുന്നു. എഴുന്നേറ്റ് ഓടാൻ ശ്രമിച്ച കുഞ്ഞിനെ കൂട്ടത്തോടെ എത്തി വീണ്ടും തളളിയിട്ട് കടിച്ച് കുടയുകയായിരുന്നു. പ്രദീപ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.

നാല് വയസുകാരനായ പ്രദീപ് തന്റെ സുരക്ഷാ ജീവനക്കാരനായ അച്ഛനൊപ്പം ജോലി സ്ഥലത്തെത്തിയതായിരുന്നു. കുട്ടി തനിയെ നടന്നു പോകുന്നതും മൂന്ന് നായ്ക്കൾ ചേർന്ന് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എഴുന്നേറ്റ് ഓടാൻ ശ്രമിച്ച കുഞ്ഞിനെ കൂട്ടത്തോടെ എത്തി വീണ്ടും തളളിയിട്ട് കടിച്ച് കുടയുകയായിരുന്നു. തുടർന്ന് കുട്ടിയെ ഒരിടത്തേക്ക് വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവ സ്ഥലത്തുതന്നെ കുട്ടി മരിച്ചതായാണ് വിവരം.

തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ തുടരുന്നതിനെതിരെ ശക്തമായി  നടപടിയെടുക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. ​ഗുജറാത്തിൽ നാലു വയസുകാരനെ തെരുവുനായ്ക്കൾ കൊന്ന സംഭവത്തിന്റേയും ബീഹാറിൽ 80 ആളുകളെ തെരുവുനായ ആക്രമിച്ചതിന്റേയും പശ്ചാത്തലത്തിലാണ് സാമൂഹ്യമാധ്യമങ്ങളിൽ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായത്. അതേസമയം, സംഭവത്തിൽ കുടുംബത്തിന്റെ ഭാ​ഗത്തു നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here