കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം, പിന്നിൽ സിപിഎമ്മെന്ന് ആരോപണം

0
187

കാസർകോട് : കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ് -ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here