വ്യായാമം (exercise) ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? രാവിലെയോ വെെകിട്ടോ അതോ ഉച്ചയ്ക്ക്?. രാവിലെ വ്യായാമം ചെയ്യുന്നവരാകും കൂടുതൽ പേരും. കഴിഞ്ഞ വർഷം രാവിലെ വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കുറയുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് രാവിലെയോ വൈകുന്നേരമോ വർക്ക്ഔട്ടുകളേക്കാൾ ഉച്ച സമയത്ത് (Afternoon) വ്യായാമം ചെയ്യുന്നത് അകാല മരണത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് ഒരു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. പഠനം നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.
ദൂരെ നിന്നും ചുംബിക്കാം; പുതിയ സാങ്കേതിക വിദ്യയുമായി ചൈനീസ് സർവകലാശാല, വന്‍വരവേല്‍പ്
യുകെ ബയോമെഡിക്കൽ ഡാറ്റാബേസിൽ നിന്നുള്ള 92,000 ആളുകളുടെ ഡാറ്റയും വിലയിരുത്തുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി പങ്കെടുക്കുന്നവർക്ക് ഏഴ് ദിവസത്തെ കാലയളവിൽ അവർ എപ്പോൾ, എത്ര തീവ്രമായി പ്രവർത്തിക്കുന്നു എന്ന് അളക്കുന്ന ആക്സിലറോമീറ്ററുകൾ നൽകി.
കണക്കുകൾ പരിശോധിക്കുമ്പോൾ ആളുകൾക്ക് ഹൃദയാഘാതം ഉണ്ടാകാൻ സാധ്യത കുറവുള്ള സമയവുമാണ് ഉച്ചതിരിഞ്ഞുള്ള സമയമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. വ്യായാമം ചെയ്യുന്നവർ വർക്കൗട്ടൊന്നും ചെയ്യാത്ത ആളുകളെ അപേക്ഷിച്ച് കൂടുതൽ കാലം ജീവിക്കുമെന്നും ഗവേഷകർ കണ്ടെത്തി.
ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിന്റെ സമയത്തിനും വലിയൊരു പങ്കുണ്ടെന്ന് പഠനത്തിൽ പറയുന്നു.
ശരിയായി വ്യായാമം ചെയ്താൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് എളുപ്പം കുറയ്ക്കാനാകുമെന്ന് ഗവേഷകർ കൂട്ടിചേർത്തു.
ദൂരെ നിന്നും ചുംബിക്കാം; പുതിയ സാങ്കേതിക വിദ്യയുമായി ചൈനീസ് സർവകലാശാല, വന്‍വരവേല്‍പ്
പതിവ് വ്യായാമം ഊർജ്ജ നില വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നതായി ജേണൽ ഓഫ് ഒബിസിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്. ശരീരം ഫിറ്റായിരിക്കാൻ മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും വ്യായാമം സഹായിക്കും.